പൊതു ഇടങ്ങളിലെ മതിലുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കുന്ന കലാകാരൻ മണ്ണാർക്കാടെത്തി

മണ്ണാർക്കാട്: പൊതു ഇടങ്ങളിലെ മതിലുകളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി കാഴ്ചാനുഭൂതി സമ്മാനിക്കുന്ന കലാകാരൻ മണ്ണാർക്കാട്ടും. രാജു എന്ന പേരുള്ള തിരുവനന്തപുരം സ്വദേശിയാണ്  മണ്ണാർക്കാട് മുനിസിപ്പൽ ബസ്സ്റ്റാന്റിലെ ചുവരുകളിൽ പല നിറത്തിലുള്ള ചോക്കുകൾ കൊണ്ട് ചിത്രങ്ങൾ വരച്ചത്. 
ബസ് സ്റ്റാന്റിൽ ബസ് കാത്തുനിന്നവർക്കും ഇതൊരു കൗതുക കാഴ്ചയായി. കേരളത്തിലുടനീളം സഞ്ചരിച്ച് പൊതു ഇടങ്ങളിലെ ചുവരുകളിൽ ചിത്രം വരച്ചിട്ടുണ്ട് ഇദ്ധേഹം. ജനങ്ങൾ നൽകുന്ന സഹായം കൊണ്ടാണ് ഈ കലാകാരൻ ജീവിച്ചു പോകുന്നത് 
Previous Post Next Post

نموذج الاتصال