ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പാലക്കാട്: തിരുനെല്ലായി മണലാഞ്ചേരിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാരകായുധങ്ങൾ കണ്ടെത്തി. വടിവാളും, ഇടിക്കട്ടയും അടങ്ങിയ ബാഗ് ആണ് കണ്ടെത്തിയത്.  ആളുകൾ അധികം എത്താത്ത മണലാഞ്ചേരിയിലെ  കുളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗ്. മീൻ പിടിക്കാനെത്തിയ കുട്ടികളാണ് ഇത് കണ്ടത്, വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആയുധങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആയുധങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്
Previous Post Next Post

نموذج الاتصال