ഉപജില്ല കലോൽസവം| എം.ഇ.എസിന് ഓവറോൾ

മണ്ണാര്‍ക്കാട് :സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മണ്ണാര്‍ക്കാട്  എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.യുപി വിഭാഗത്തില്‍ ജിയുപി സ്‌കൂള്‍ ഭീമനാടും എല്‍പി വിഭാഗത്തില്‍ മൗണ്ട് കാര്‍മ്മല്‍ എല്‍പി സ്‌കൂള്‍ മാമനയും ജേതാക്കളായി. 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എംഎഎസ് 234 പോയിന്റും
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 237 പേയിന്റും നേടിയാണ് ഒന്നാമതെത്തിയത്.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 214 പോയിന്റ് നേടി കല്ലടി എച്ച് എസ് കുമരംപുത്തൂര്‍ രണ്ടാം സ്ഥാനവും 202 പോയിന്റ് നേടി ശബരി എച്ച് എസ് പള്ളിക്കുറുപ്പ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 232 പോയിന്റ് നേടി മണ്ണാര്‍ക്കാട് എംഇടി ഇഎം എച്ച് എസ് രണ്ടാം സ്ഥാനവും ശബരി എച്ച് എസ് പള്ളിക്കുറുപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുപി വിഭാഗത്തില്‍ 78 പോയിന്റ് നേടി ജിഎച്ച്എസ് അലനല്ലൂരും എംഇടിഇഎം എച്ച് എസ് മണ്ണാര്‍ക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു.76 പോയിന്റ് നേടിയ വിപിഎയുപി സ്‌കൂള്‍ കുണ്ടൂര്‍കുന്നാണ് മൂന്നാം സ്ഥാനത്ത്. എല്‍.പി വിഭാഗത്തില്‍  43 പോയിന്റ് നേടി തച്ചമ്പാറ സെന്റ് ഡൊമിനിക് എ.എല്‍.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും 41 പോയിന്റ് നേടി പുറ്റാനിക്കാട് വിദ്യോദയം എ.എല്‍.പി.എസ് മൂന്നാം സ്ഥാനവും നേടി.  എച്ച്.എസ് വിഭാഗം അറബിക് കലോത്സവത്തില്‍ 89 പോയിന്റ് നേടി ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകരയാണ് ഒന്നാം സ്ഥാനം നേടിയത്. 87, 82 പോയിന്റുകള്‍ നേടി യഥാക്രമം എം.ഇ.എസ്.എച്ച്.എസ്.എസ് മണ്ണാര്‍ക്കാട്, ശബരി എച്ച്.എസ് പള്ളിക്കുറുപ്പ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

യു.പി അറബിക് അറബിക് കലോത്സവത്തില്‍ 63 പോയിന്റ് വീതം നേടി എം.ഇ.എസ് കെടിഎം വട്ടമണ്ണപ്പുറം, സെന്റ് മേരീസ് യു.പി.എസ് പുല്ലിശ്ശേരി, ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര എന്നീ മൂന്ന് സ്‌കൂളുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.എച്ച്.എസ് വിഭാഗം സംസകൃതോത്സവത്തില്‍ 78 പോയിന്റ് നേടി കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 67 പോയിന്റ് നേടി ശബരി എച്ച്.എസ് പള്ളിക്കുറുപ്പ് രണ്ടാം സ്ഥാനവും 55 പോയിന്റോടെ ജി.ഒ.എച്ച്.എസ്. എസ് എടത്തനാട്ടുകര മൂന്നാം സ്ഥാനവും നേടി. യു.പി സംസ്‌കൃതോത്സവത്തില്‍ 90 പോയിന്റോടെ എ.യു.പി.എസ് കുമരംപുത്തൂരാണ് ഒന്നാം സ്ഥാനം നേടിയത്.   എല്‍.പി അറബിക് കലോത്സവത്തില്‍ 35 പോയിന്റോടെ ലെഗസി എ.യു.പി.എസ് തച്ചനാട്ടുകരയാണ് ഒന്നാം സ്ഥാനം നേടി. 35 പോയിന്റോടെ സെന്റ് ഡൊമിനിക് എല്‍.പി.എസ് തച്ചമ്പാറ രണ്ടാം സ്ഥാനവും, 30 പോയിന്റോടെ ജി.യു.പി.എസ് ഭീമനാട് മൂന്നാം സ്ഥാനവും നേടി.

രാത്രി ഏറെ വൈകിയാണ് മത്സരങ്ങള്‍ പൂര്‍ത്തിയായത്.സമാപന സമ്മേളനം വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. 
അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് സമ്മാനദാനം നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സതി രാമചന്ദ്രന്‍, മൊയ്തീന്‍കുട്ടി.പി, മുഹമ്മദ് ചെറൂട്ടി, തുടങ്ങി ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു. ശബരി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പ്രശാന്ത് മാധവന്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ കെ.മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
Previous Post Next Post

نموذج الاتصال