ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി സിആര്‍പിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് വീരമൃത്യു വരിച്ചത്
ഇന്നലെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.

വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീം ഹോക്കി താരമായിരുന്നു. രണ്ടു വര്‍ഷമായി ചത്തീസ്ഗഡില്‍ സേവനമനുഷ്ടിക്കുകയായിരുന്നു. 2007 ലാണ് ഹക്കീം ജോലിയില്‍ പ്രവേശിച്ചത്. രണ്ട് മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. സിആര്‍പിഎഫില്‍ റേഡിയോ ഓപ്പറേറ്ററായി ഹെഡ് കോണ്‍സ്റ്റബിള്‍ സ്ഥാനമാണ് വഹിച്ചിരുന്നത്. ജനുവരിയില്‍ നാട്ടില്‍ വരാനിരിക്കെയാണ് വീര മൃത്യു വരിച്ചത്.
ഭൗതിക ശരീരം ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 9 - ന് ഉമ്മിനി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: റംസീന, മകള്‍: അഫ്ഷീന്‍ ഫാത്തിമ (നാലര വയസ്)
Previous Post Next Post

نموذج الاتصال