ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. ഓട്ടോയുമായി വരികയായിരുന്ന അഫ്സലിന്റെ മുന്നിലെത്തിയ ആന ആക്രമിക്കാനൊരുങ്ങവേ ഓട്ടോയിൽ നിന്ന് ചാടി റബര്‍ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുന്നതിനിടയിലാണ് അഫ്സലിന് വീണ് പരുക്കേറ്റത്. തുടർന്ന് കാളപൂട്ട് മൽസരം നടക്കുന്നതിന് തൊട്ടടുത്ത് ആനയെത്തിയത്. ആ സമയത്ത് നൂറുകണക്കിനു ആളുകളും ഉച്ചഭാഷിണിയുടെ ശബ്ദവും ഉണ്ടായിരുന്നു. കാളപൂട്ടിന് കൊണ്ടുവന്ന ഉരുക്കളെ കെട്ടിയ ഭാഗത്ത് നില്‍ക്കുന്നതിനിടെയാണ് ഹംസയുടെ നേരെ ആന പാഞ്ഞടുത്തത്, ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് ഹംസ രക്ഷപ്പെട്ടത് പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ താഴ്ചയിലേക്ക് ചാടിയത് കൊണ്ട് മാത്രമാണ് ഹംസ രക്ഷപ്പെട്ടത്. വീഴ്ചയിൽ ഹംസക്കും പരിക്കുണ്ട്. കാളപൂട്ടിന് എത്തിയ ആള്‍ക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.