മണ്ണാർക്കാട്: അർജന്റീനയുടെ ലോകകപ്പ് ഫുട്‌ബോൾ വിജയം വിത്യസ്തമായ രീതിയിൽ ആഘോഷിച്ച് മാതൃകയായി സ്റ്റാർ ഷൈൻ പള്ളിപ്പടി അർജന്റീന ഫാൻസ്.
വീയ്യക്കുറുശ്ശിയിലെ ഫെയ്ത്ത് ഇന്ത്യയിലെ കുരുന്നുകൾക്കൊപ്പമായിരുന്നു കാഞ്ഞിരപ്പുഴ പള്ളിപ്പടിയിലെ സ്റ്റാർ ഷൈൻ അംഗങ്ങളുടെ വിജയാഘോഷം. ഫെയ്ത്ത് ഇന്ത്യയിലെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വിളമ്പി അവരോടൊപ്പം ആഘോഷ നിമിഷങ്ങൾ പങ്കിട്ടത് ക്ലബ്ബ് അംഗങ്ങൾക്ക് മറക്കാനാവാത്ത ഓർമ്മകളാണ് സമ്മാനിച്ചത്. 130ഓളം വരുന്ന കുരുന്നുകൾക്കാണ് ഭക്ഷണം ഒരുക്കിയത്. അർജന്റീനയെ സ്നേഹിക്കുന്ന ഫെയ്ത്ത് ഇന്ത്യയിലെ കുരുന്നുകളും ആഘോഷത്തിൽ മതി മറന്നു. സ്റ്റാർ ഷൈൻ അർജന്റീന ഫാൻസ് വിജയാഘോഷം നടത്താൻ ഫെയ്ത്ത് ഇന്ത്യയെ തിരഞ്ഞെടുത്തതിന് അവിടെയുള്ള ടീച്ചർമാരും കുരുന്നുകളും ക്ലബ്ബ് അംഗങ്ങളോട് നന്ദി പറഞ്ഞു.
"തങ്ങളെ ദൈവത്തിന്റെ മാലാഖ കുഞ്ഞുങ്ങൾ എന്നൊക്കെ സംബോധന ചെയ്യാറുണ്ട്. പക്ഷേ ഞങ്ങൾക്ക് മാലാഖ യുടെ ചിറക് വിടർത്തി പാറി നടക്കാൻ നിങ്ങളുടെ എല്ലാവരുടെയും സഹായം വേണം . ആ ചിറകുകൾ തന്നാൽ ഞങ്ങളും പാറി കാണിക്കാം. എന്നും അവർ സ്നേഹത്തോടെ കൂട്ടിചേർത്തു". നിങ്ങളിന്ന് ചെയ്തത് നാളെ മറ്റുള്ളവർക്കും പ്രചോദനമാകും എന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
സുഭാഷ് മലയരികിൽ , രതീഷ് പകിടിരി, പള്ളിപ്പടി ശരത് , മിഥുൻ , രഞ്ജിത് , സുന്ദരൻ വാടനംകുന്നിൽ , ഉണ്ണികൃഷ്ണൻ ,നിഷാന്ത് , വിഷ്ണു , അപ്പുണ്ണി , സൂരജ്. വി.സി, സുരാജ് സി എസ് എന്നിവർ പങ്കെടുത്തു