എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: ജില്ലാറാലി 23ന് മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: എസ്എസ്എഫ് അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാ റാലി ഡിസംബര്‍ 23ന് വൈകീട്ട് നാലു മ ണിക്ക്  മണ്ണാര്‍ക്കാട് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രത്യേക യൂണിഫോമിലായി റാലിയില്‍ അണിനിരക്കും.

സമാപന സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എസ് വൈ എസ് കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി കലാം മാവൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ശൗഖത്ത് ഹാജി കാരാകുര്‍ശി എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, ഉമര്‍ മദനി വിളയൂര്‍, സിദ്ദീഖ് ഫൈസി കോങ്ങാട്, ടി പി എം കുട്ടി മുസ്ലിയാര്‍, ജാബിര്‍ സഖാഫി മപ്പാട്ടുകര, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, എം എ നാസര്‍ സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍,ശുഐബ് മുസ്ലിയാര്‍, നൗഫല്‍ പാവുക്കോണം തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.


ഗോള്‍ഡന്‍ ഫിഫ്റ്റിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വ്യത്യസ്തമായ പരിപാടികളാണ് രാജ്യവ്യാപകമായി നടന്ന് വരുന്നത്.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ജില്ലാ റാലികളും സംഘടിപ്പിക്കുന്നുണ്ട്.സംസ്ഥാന പ്രതിനിധി സമ്മേളനം 2023 ജനുവരി 28, 29 തിയ്യതികളില്‍ കോഴിക്കോടും സംസ്ഥാന വിദ്യാര്‍ത്ഥി സമ്മേളനം ഏപ്രില്‍ 29 ന് കണ്ണൂരിലും വച്ച് നടക്കും.2023 നവംബര്‍ 23,24, 25 തിയ്യതികളില്‍ മുംബൈയില്‍ വച്ച് നടക്കുന്ന ദേശീയ സമ്മേളനത്തോടെ ഗോള്‍ഡന്‍ ഫിഫ്റ്റിക്ക് സമാപനമാകും.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ ഉണ്ണീന്‍ കുട്ടി സഖാഫി പാലോട്, കണ്‍വീനര്‍ അബൂബക്കര്‍ അവണക്കുന്ന്, കോ ഓഡിനേറ്റര്‍ പി സി അശ്‌റഫ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഫീഖ് കാമില്‍ സഖാഫി പാണ്ടമംഗലം, ജന.സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, സെക്രട്ടറിമാരായ പി പി നജ്മുദ്ദീന്‍ സഖാഫി, സി എം ജഅ്ഫര്‍ അലി എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال