മണ്ണാർക്കാട്: തത്തേങ്ങലം നിവാസികളുടെ ഒരു പാട് കാലത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി തെങ്കര ഗ്രാമ പഞ്ചായത്തിലെ തത്തേങ്ങലം കുടിവെള്ള പദ്ധതി അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ.എ നാടിന് സമർപ്പിച്ചു. എം എൽ എ യുടെ 2021-22 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന പദ്ധതിയിൽ നിന്നും 20ലക്ഷം രൂപ വകയിരുത്തിയാണ് പൂർത്തീകരിച്ചത്. ചടങ്ങിൽ തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രീത, വാർഡ് മെമ്പർ നജ്മുന്നീസ, റഷീദ് കോൽപ്പാടം, സി പി അലി, സലാം മാസ്റ്റർ, മജീദ്, ടി കെ ഫൈസൽ,ഹംസ,അബ്ബാസ് കൈതച്ചിറ, സൈനുദ്ദീൻ കൈതച്ചിറ, ടി കെ ഹംസക്കുട്ടി, ഹാരിസ്,മൊയ്തീൻ വാഫി,തുടങ്ങിയവർ സംബന്ധിച്ചു.