KVVES യൂത്ത് വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാർക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി KVVES യൂത്ത് വിംഗ് മണ്ണാർക്കാട് യൂണിറ്റ് മനുഷ്യ കാരുണ്യത്തിന്റെ മഹത്തായ മാതൃകയായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 
12ാമത് രക്ത സമാഹരണ ക്യാമ്പ്  21-12-2022 ബുധൻ രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ മണ്ണാർക്കാട് താലൂക്ക് ഗവ:ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ച്  നടന്നു.
KVVES നിയോജകമണ്ഡലം പ്രസിഡന്റ് രമേഷ് പൂർണ്ണിമ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീർ യൂണിയൻ, മിൻഷാദ്, സിബി, കൃഷ്ണദാസ് സിഗ്നൽ, ഷമീർ VKH, ജോൺസൺ, സജി, കൃഷ്ണകുമാർ, ലിബീഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി. മുപ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി.

Post a Comment

Previous Post Next Post