മണ്ണാർക്കാട്: നൊട്ടമലയിൽ വാഹനാപകടം, ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇന്ന് രാവിലെയാണ് സംഭവം. കരിമ്പയിൽ നിന്ന് മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന ഓട്ടോ നൊട്ടമല പഴയ മാർക്കറ്റ് വളവിനടുത്ത് എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ ഓട്ടൊറിക്ഷ വെട്ടിക്കാൻ നടത്തിയ ശ്രമത്തിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല