മണ്ണാർക്കാട് : മദ്യലഹരിയിൽ അമ്മയെ മർദിച്ച മകനെതിരേ മണ്ണാർക്കാട് പോലീസ് കേസെടുത്തു. നൊട്ടമല ഈച്ചരമണ്ണ കോളനിയിലെ ശശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അമ്മ വീരയെയാണ് (65) ഇയാൾ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്രൂരമായ മർദനമേറ്റ് വീരയുടെ കാലൊടിഞ്ഞിട്ടുണ്ട്. വീടിനുള്ളിൽ അവശയായി കിടന്ന വീരയെ ട്രൈബൽ പ്രമോട്ടറുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്