ദിയാബിന്റെ ശ്രദ്ധകൊണ്ട് കല്ലടിയിലെ വിദ്യാർത്ഥിനിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണ്ണാഭരണം

മണ്ണാർക്കാട്: ദിയാബിന്റെ ശ്രദ്ധ ഒന്ന് കൊണ്ട് മാത്രം കല്ലടിയിലെ പ്ലസ്ടു വിദ്യാർത്ഥിനിക്ക് തിരികെ ലഭിച്ചത് ഒന്നര പവന്റെ സ്വർണ്ണാഭരണം. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. തന്റെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായും, സ്ക്കൂളിലാണ് നഷ്ടപ്പെട്ടതെന്നും അത് കണ്ടെത്താൻ സഹായിക്കണമെന്നും സങ്കടത്തോടെ പ്രിൻസിപ്പാളിനോട് അഭ്യർത്ഥിച്ച പെൺകുട്ടിയോട് വിഷമിക്കാതിരിക്കാനും അത് കണ്ടെത്തി നൽകാമെന്ന് ഉറപ്പും പ്രിൻസിപ്പാൾ നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ നിർഭാഗ്യവശാൽ അത് കണ്ടെത്താനായില്ല, അതിൽ വിഷമിച്ചിരിക്കുകയായിരുന്ന പ്രിൻസിപ്പാളിന്റെ അടുത്തേക്ക് കല്ലടിയിലെ തന്നെ പ്ലസ്ടു വിദ്യാർത്ഥിയായ നാലകത്ത് ഹൗസിൽ ദിയാബ് സ്ക്കൂൾ ഗ്രൗണ്ടിൽ നിന്ന് ലഭിച്ച സ്വർണ്ണാഭരണവുമായി എത്തുകയായിരുന്നു. കല്ലടിയുടെ ക്രിക്കറ്റ് ടീമിൽ അംഗമായ ദിയാബ് പ്രാക്ടീസിന് പോകുന്നതിനിടെയാണ് പുല്ലിൽ മറഞ്ഞു കിടന്നിരുന്ന സ്വർണ്ണാഭരണം കാണുന്നത്, തിരക്കിനിടയിലും അത് എടുക്കുകയും  സുഹൃത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തപ്പോൾ അത് റോൾഡ് ഗോൾഡാവും കളഞ്ഞിട്ട് വാ എന്ന മറുപടിയാണ് ലഭിച്ചത്. പക്ഷേ അത് കളഞ്ഞു പോകാൻ ദിയാബിന് തോന്നിയില്ല അതുമായി  നേരെ പ്രിൻസിപ്പാളിന്റെ അടുത്തെത്തുകയായിരുന്നു. ദിയാബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും,  അഭിനന്ദിക്കുന്നതായും പ്രിൻസിപ്പാൾ ഷഫീഖ് റഹിമാൻ പറഞ്ഞു.
Previous Post Next Post

نموذج الاتصال