കരിപ്പൂരിൽ 1.11 കോടിയുടെ സ്വർണവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട്‌ കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. 1.11 കോടി രൂപ വിലവരുന്നതാണ് സ്വർണം. ഗൾഫ് എയർ വിമാനത്തിൽ റിയാദിൽനിന്ന് ബഹ്റൈൻ വഴിവന്ന മണ്ണാർക്കാട് സ്വദേശി ഹക്കീം(31)ആണ് സ്വർണം  കടത്തുന്നതിനിടെ പിടിയിലായത്.   ബാഗേജ് എക്സ്റേ പരിശോധന നടത്തുമ്പോഴാണ് സ്വർണം കണ്ടെത്തിയത്.  ബ്ലൂടൂത്ത്‌ സ്പീക്കറിന്റെ മാഗ്‌നറ്റുകൾ മാറ്റി  രണ്ടു സ്വർണക്കട്ടികൾ ഇതിനകത്ത് ഒളിപ്പിച്ചനിലയിലായിരുന്നു.   

കസ്റ്റംസ് അസി. കമീഷണർ  സിനോയി കെ മാത്യു, സൂപ്രണ്ടുമാരായ ജാക്സൺ ജോസഫ്, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, ഇൻസ്‌പെക്ടർമാരായ വിമൽകുമാർ, ദിനേശ് മിർധ, കെ രാജീവ്‌, കെ പി ധന്യ,  വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവിൽദാർമാരായ ടി എ അലക്സ്‌, ലില്ലി തോമസ് എന്നിവരാണ് സ്വർണം പിടികൂടിയത്
Previous Post Next Post

نموذج الاتصال