കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

മണ്ണാർക്കാട്: കോട്ടോപ്പാടം മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ്  പൂവത്താണി ഫിലിപ്പിന്റെ വീട്ടിലെ ഇരുമ്പ് നെറ്റ് അടിച്ച കോഴി കൂട്ടിൽ പുലി കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കോഴികളുടെ ബഹളം കേട്ട ഫിലിപ്പ് കൂടിനടുത്ത് പട്ടി കയറിയെന്ന ധാരണയിൽ വന്ന് നോക്കിയപ്പോഴാണ്   പുലി മുരളുന്നതായി കണ്ടത് ഉടനെ അവിടെ നിന്നു ഓടി മാറുകയായിരുന്നു. മണിക്കൂറുകളോളം കോഴിക്കൂട്ടിലെ കമ്പിയിൽ പുലിയുടെ കാൽ കുടുങ്ങിയതാണ് മരണകാരണം. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തും. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു. മയക്കുവെടിവെച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. ഇതിനായി വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടേക്ക്  തിരിച്ചിരുന്നു. പുലിയെ മാറ്റുന്നതിനായി കൂട് തയ്യാറാക്കിയിരുന്നു. നേരത്തെ കൈതച്ചിറ ജനവാസ മേഖയിൽ പുലിയേയും രണ്ട് കുഞ്ഞുങ്ങളേയും കണ്ടിരുന്നതായി കാറിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ പറഞ്ഞിരുന്നു.  കൂടാതെ ഒരു മാസം മുമ്പ് പ്രദേശത്തെ വളർത്തു നായയെ പുലി കൊന്നിരുന്നു.
Previous Post Next Post

نموذج الاتصال