വഴിയരികിൽ കരഞ്ഞ് നിന്നിരുന്ന അമ്മക്ക് രക്ഷകരായത് സിഐടിയു തൊഴിലാളികൾ

മണ്ണാർക്കാട്: പണം നഷ്ടമായതോർത്ത് വഴിയരികിൽ കരഞ്ഞു നിന്നിരുന്ന അമ്മക്ക് ആശ്വാസമായത് ഷഹീദിന്റേയും, സുനിൽകുമാറിന്റേയും ഇടപെടൽ.  മണ്ണാർക്കാട് റൂറൽ ബാങ്ക് പരിസരത്ത് കരഞ്ഞുകൊണ്ട് നിൽകുകയായിരുന്ന പ്രായം ചെന്ന സ്ത്രീയെ കണ്ട് അതുവഴി വന്ന CITU അംഗമായ ഓട്ടോ ഡ്രൈവർ ഷഹീദ് വണ്ടി നിർത്തി കാര്യം അന്വേഷിച്ചപ്പോഴാണ് ഇവരുടെ  കൈയ്യിലുണ്ടായിരുന്ന ഇരുപത്തി അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്.  ഷഹീദ് ഉടൻ തന്നെ CITU ജില്ലാ കമ്മിറ്റി അംഗമായ സുനിൽ കുമാറിനെ അറിയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രായത്തിന്റെ ഓർമ്മക്കുറവ് മൂലം പണം എവിടെയാണ് നഷ്ടപ്പെടാൻ സാധ്യത എന്ന് അമ്മക്ക് പറയാനാകാത്തതിനാൽ ഷഹീദും, സുനിൽ കുമാറും ഈ അമ്മ രാവിലെ മുതൽ സഞ്ചരിച്ച വഴികളിലൂടെയും, കയറിയ ഷോപ്പുകളിലും, സ്ഥാപനങ്ങളിലും എല്ലാം കയറിയറിങ്ങുകയും ഒടുവിൽ  മണ്ണാർക്കാട് അൽമ ഹോസ്പിറ്റലിൽ നിന്ന് പണം കണ്ടെത്തുകയും ചെയ്തു. അൽമ ഹോസ്പിറ്റൽ PRO കുട്ടികൃഷ്ണവാര്യർ സുനിൽ കുമാർ ഷഹീദ് എന്നിവരുടെ സാനിധ്യത്തിൽ പണം എൽപിച്ചു. . തുടർന്ന് അമ്മയെ സുരക്ഷിതമായി വീട്ടിലെത്തിച്ച ശേഷമാണ് ഷഹീദും, സുനിൽ കുമാറും മടങ്ങിയത്. പാലോടുള്ള കുഞ്ഞിലക്ഷ്മി അമ്മക്കാണ്  ഇവർ രക്ഷകരായത്
Previous Post Next Post

نموذج الاتصال