മണ്ണാർക്കാട്: 13കാരനെ അതിക്രൂരമായി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിന തടവും 2,00,000 രൂപ പിഴയും ശിക്ഷ.കോട്ടോപ്പാടം ഭീമനാട് എളംപുലാവില്‍ അബ്ബാസി(51)നെയാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ്കുമാര്‍ ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി.
നാട്ടുകല്‍ ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാര്‍ ഹാജരായി. അഡ്വ. ദിവ്യലക്ഷ്മി, പട്ടാമ്ബി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി എന്നിവര്‍ പ്രോസിക്യൂഷനെ അസ്സിസ്റ്റ് ചെയ്തു. കേസില്‍ 26 രേഖകള്‍ ഹാജരാക്കി. 20 സാക്ഷികളെ വിസ്തരിച്ചു