മണ്ണാര്‍ക്കാട്: എടുത്ത് കൊണ്ട് പോയ പേർഷ്യൻ പൂച്ചയെ തിരിച്ചേല്‍പ്പിച്ചു. ഇനി പരാതിയില്ലെന്ന് ഉമ്മർ. രഹസ്യമായാണ് പൂച്ചയെ മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിച്ചത്.പൂച്ചയെ തിരികെ ലഭിച്ചതോടെ പൂച്ചയുടെ ഉടമ ഉമ്മര്‍ പരാതി പിന്‍വലിച്ചു.
ജനുവരി 24നാണ് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് 20000 രൂപ വില വരുന്ന പൂച്ചയെ യുവതി തട്ടികൊണ്ടുപോയത്. പൂച്ചയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നതിനു ശേഷം കോഴിക്കടയില്‍ ഇരുത്തിയ പൂച്ച പുറത്തേക്കിറങ്ങിയ സമയം യുവതി പൂച്ചയെ പിടികൂടി കടന്നുകളയുകയായിരുന്നു, തിരികെ കൊണ്ട് വന്ന് തരും എന്ന പ്രതീക്ഷയിൽ ഉമ്മർ പത്ത് ദിവസത്തോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് ഉമ്മർ മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയത്. പൂച്ചയെ എടുത്ത് കൊണ്ട് പോകുന്ന സിസിടീവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. യുവതിയുടെ സഹോദരനാണ് അതീവരഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ കൈമാറിയത്. സഹോദരന്‍ തിരികെ പോയതോടെ പൊലീസ് ഉമ്മറിനെ വിളിച്ചു വരുത്തി പൂച്ചയെ ഏല്‍പിച്ചു.