മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ നിയോജക മണ്ഡലത്തിൽ 10 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം എൻ. ഷംസുദ്ദീൻ എം എൽ എ നിർവഹിച്ചു. തെങ്കര ഗ്രാമപഞ്ചായത്തിലെ മണലടി പള്ളിക്ക് മുൻവശം,കോൽപ്പാടം സെന്റർ, കോൽപ്പാടം അയ്യപ്പക്ഷേത്രം, കൊറ്റിയോട്, ചിറപ്പാടം, മേലാമുറി, ചേറുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം, തത്തേങ്ങലം സെന്റർ, തത്തേങ്ങലം അയ്യപ്പക്ഷേത്രം, തത്തേങ്ങലം ജുമാ മസ്ജിദ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പുതിയ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിച്ചത്. വിവിധ പ്രദേശങ്ങളിൽ ചേർന്ന ചടങ്ങുകളിൽ എൻ. ഷംസുദ്ദീൻ എം എൽ എ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
മണലടി പള്ളിക്ക് മുൻവശം നടന്ന ചടങ്ങിൽ വാർഡ് മെമ്പർ രാജി മോൾ,ജഹീഫ്, സലാം മാസ്റ്റർ, വാപ്പുട്ടി ഹാജി,പഴേരി ഷെരീഫ് ഹാജി,മഹല്ല് ഖാസി അബ്ദുൽ വാഹിദ് ഫൈസി,ജബ്ബാർ മാസ്റ്റർ,ടി കെ ഫൈസൽ, ഹംസക്കുട്ടി, മജീദ് തെങ്കര, ഷമീർ പഴേരി, ഷമീർ മാസ്റ്റർ, അൻവർ മണലടി, അസീസ് ചക്കരത്തൊടി, യൂസഫ് ചക്കരത്തൊടി, മൊയ്തീൻ മാസ്റ്റർ, ഷുക്കൂർ, തുടങ്ങിയവർ സംബന്ധിച്ചു.
കോൽപ്പാടം സെന്ററിൽ നടന്ന ചടങ്ങിൽ മെമ്പർ റഷീദ്, കുരിക്കൾ സൈദ്, കമാൽ വി കെ, റിയാസ്, ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. കോൽപ്പാടം അയ്യപ്പക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളായ രവീന്ദ്രൻ, അനിൽകുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കൊറ്റിയോട് നടന്ന ചടങ്ങിൽ ഗോപി, ബേബി, കുഞ്ചൻ തുടങ്ങിയവർ സംബന്ധിച്ചു. ചിറപ്പാടത്ത് നടന്ന ചടങ്ങിൽ മെമ്പർ സീനത്ത്, ടി കെ റഫീഖ്, ടി കെ ജുനൈസ്, സലീം, കാസിം, ടി കെ സഫ്‌വാൻ, നാസർ, സാബിർ തുടങ്ങിയവർ സംബന്ധിച്ചു.
മേലാമുറിയിൽ നടന്ന ചടങ്ങിൽ ഷൗക്കത്ത്, അബു കാവുങ്ങൽ, സലാം, സമീർ, യൂസഫ്, നൗഷാദ്, അബൂബക്കർ എന്നിവർ സംബന്ധിച്ചു.
ചേറുംകുളം ശ്രീ ഭദ്ര കാളി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മെമ്പർ അനിത, ക്ഷേത്ര ഭാരവാഹികളായ കൃഷ്ണൻകുട്ടി, ഗജേന്ദ്രൻ, രാമചന്ദ്രൻ, ചേരപ്പാറ രവി,ചന്ദ്രൻ കെ, ഗംഗാധരൻ, ഉഷ എന്നിവർ സംബന്ധിച്ചു.
തത്തേങ്ങലം സെന്റർ, തത്തേങ്ങലം അയ്യപ്പ ക്ഷേത്രം, തത്തേങ്ങലം ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ മെമ്പർ നജ്മുന്നീസ, മാനു, വാഫി, ഹമീദ്, ഹാരിസ്, സലീം, അബ്ബാസ്, സൈനുദ്ദീൻ കൈതച്ചിറ ക്ഷേത്ര ഭാരവാഹികളായ സുദർശൻ, ഹരിദാസൻ, പ്രസാദ്,എന്നിവർ സംബന്ധിച്ചു.