"കുരുന്നുകളുടെ ഉത്സവം" ആഘോഷമാക്കി മണ്ണാർക്കാട്

സേവ് മണ്ണാർക്കാട് വാർഷിക ജനറൽ ബോഡി യോഗവും കിഡ്സ് ഫെസ്റ്റും മറ്റ് അനുബന്ധ പരിപാടികളും  കോടതിപ്പടി എം പി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സേവ് മണ്ണാർക്കാട് വാർഷിക ജനറൽ ബോഡി യോഗം "സേവ് മീറ്റ്- 2023" നോടനുബന്ധിച്ചാണ് വിവിധ പരിപാടികൾ നടന്നത്. 

കിഡ്സ്ഫെസ്റ്റ് വീഡിയോ കാണാൻ👇

മണ്ണാർക്കാട് താലൂക്കിലെ സ്കൂളുകളിൽ നിന്നുള്ള പ്രീ പ്രൈമറി ക്ലാസ്സുകളിലെ വരെയുള്ള കുരുന്നു കളുടെ കലാപരിപാടികൾ "കിഡ്സ് ഫെസ്റ്റ് " മണ്ണാർക്കാട് എം എൽ എ അഡ്വ. എൻ ഷംസുദ്ദീൻ ഉൽഘാടനം നിർവ്വഹിച്ചു.
പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സേവ് നടപ്പിലാക്കിയ "കുട്ടിക്കൂട്ടം" പദ്ധതിയുടെ ഉൽഘാടനം സാഹിത്യകാരൻ കെ പി എസ് പയ്യനടം നിർവ്വഹിച്ചു.
നിർധനരായ രോഗികളെ കണ്ടെത്തി സഹായിക്കുകയും താലൂക്കാശുപത്രിയിലെ ഭക്ഷണ വിതരണമുൾപ്പടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായും കുട്ടികളിലെ സഹജീവി സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സേവ് ആരംഭിച്ച നാണയനിധി   പദ്ധതിയുടെ പ്രചരണാർത്ഥം സേവ് പ്രവർത്തകർ അഭിനയിച്ച്  നിർമ്മിച്ച "സ്വപ്ന കുടുക്ക " ഷോർട്ട് ഫിലിമിന്റെ റിലീസ് കർമ്മo മുൻസിപ്പൽ ചെയർപേഴ്സൺ സി മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
കുട്ടികൂട്ടം പദ്ധതിയിലെ വിദ്ദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ കോർത്തിണക്കി പുറത്തിറക്കിയ   ഡിജിറ്റൽ മാഗസിൻ പ്രകാശനം സേവ് രക്ഷാധികാരി ടി കെ അബൂബക്കർ ബാവി നിർവ്വഹിച്ചു.
സേവ് ചെയർമാൻ ഫിറോസ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സേവ് രക്ഷാധികാരി ബഷീർ കുറുവണ്ണ ഭാരവാഹികളായ നഷീദ് പിലാക്കൽ, കൃഷ്ണകുമാർ , അബ്ദുൽ ഹാദി അറയ്ക്കൽ , അസ്ലം അച്ചു, ശിവപ്രകാശ്. സി ഷൗക്കത്ത് അലി, റിഫായി ജിഫ്രി, ഫിറോസ് സി എം , ഉമ്മർ റീഗൽ, ഷഹീർ മോൻ , ഫക്രുദീൻ, മുനീർ  പ്രവർത്തക സമിതി അംഗങ്ങളായ സലാം കരിമ്പന, സാലി, ഷബീന,ദീപിക, സുനൈറ, ഫൗസിയ, സുഹറ, നജീബ് ടുട്ടു, റംഷാദ്, രമ ടീച്ചർ, പ്രീതി , ആഷിദ്, ഷഫീക്ക്, തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال