പാലക്കാട്: മണ്ണാർക്കാട് ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷം ഫെബ്രുവരി 28-ന് തുടങ്ങും. താന്ത്രിക അനുഷ്ഠാനങ്ങൾക്കും പാരമ്പര്യ ആചാരങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള എട്ടുദിവസത്തെ ചടങ്ങുകൾ മാർച്ച് ഏഴിന് ചെട്ടിവേലയോടുകൂടി സമാപിക്കും. ഉത്സവദിവസങ്ങളിൽ രാവിലെയും രാത്രിയിലും കുന്തിപ്പുഴയിലേക്കുള്ള ആറാട്ടെഴുന്നള്ളിപ്പാണ് പ്രധാന ചടങ്ങ്.
മണ്ണാർക്കാട് പൂരം ഫയൽ ചിത്രം
മണ്ണാർക്കാട് പൂരം ഫയൽ ചിത്രം
സമാപനദിവസമായ ഏഴിന് മണ്ണാർക്കാടിന്റെ ദേശപ്പെരുമ വിളിച്ചോതുന്ന ചെട്ടിവേലയാണ്. സ്ഥാനീയ ചെട്ടിയാന്മാരെ ആനയിച്ച് ദേശവേലകളും ഘോഷയാത്രയുമുണ്ടാകും. രാത്രി ആറാട്ടിനുശേഷം 21 പ്രദക്ഷിണംവെച്ച് ഉത്സവത്തിന് കൊടിയിറക്കും. ആനപ്രേമികളുടേയും പൂര പ്രേമികളുടേയും ഹരമായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഉദയർകുന്ന് ദഗവതിയുടെ തിടമ്പേറ്റാൻ കൊടിയേറ്റ് ദിവസം മണ്ണാർക്കാടെത്തും
മണ്ണാർക്കാട് പൂരം ചരിത്രം👇

