മണ്ണാർക്കാട്: അബദ്ധത്തിൽ കിണറ്റില്‍ വീണ വയോധികനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ഇന്ന് വൈകീട്ടാണ് സംഭവം. കുമരംപുത്തൂർ ചക്കരകുളമ്പ് പ്രദേശത്ത് മങ്കടക്കുഴിയിൽ മൂസ (70) അബദ്ധവശാൽ കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ തന്നെ മൂസയുടെ മകൻ മുഹമ്മദലി, പേരക്കുട്ടി ഫായിസ്, നാട്ടുകാരനായ ഗോവിന്ദൻ എന്നിവർ കിണറിൽ ഇറങ്ങി, മൂസയെ വെള്ളത്തിൽ താഴാതെ പിടിച്ചു നിൽക്കുകയും ചെയ്തു. പക്ഷേ ഇവർക്ക് സേഫ് ആയി കിണറിന് പുറത്തേക്ക് വരാൻ സാധിക്കാതെ വന്നതിനെ തുടർന്ന് പുറത്തുള്ളവർ ഉടനെ മണ്ണാർക്കാട് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന റെസ്ക്യൂ നെറ്റ് ഇറക്കി നാല് പേരേയും പുറത്തെത്തിക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിന് എസ്എഫ്ആർ ഒ രന്തിദേവൻ നേതൃത്വം നൽകി. ബിജിത്ത്, കാർത്തികേയൻ, സുജിത്ത്, ടിജോ തോമസ്, രാഹുൽ, ശ്രീജേഷ് എന്നിവർ പങ്കാളികളായി