അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മണ്ണാർക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ കൊല്ലപ്പെട്ടു. പുതൂര്‍ മുള്ളി സ്വദേശി നഞ്ചനാണ് (60) കൊല്ലപ്പെട്ടത്. ആടിന് പച്ചില വെട്ടാന്‍ പോയപ്പോള്‍ പുഴക്കരയില്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്.

ആനയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് നഞ്ചനെ കണ്ടെത്തിയത്. ആക്രമണത്തില്‍ നഞ്ചന്റെ പത്ത് വാരിയെല്ലുകള്‍ പൊട്ടിയ നിലയിലാണ്. ആന നെഞ്ചില്‍ ചവിട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അഗളി ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post

نموذج الاتصال