കെ.ജെ.യു പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുളള ആരോഗ്യ സുരക്ഷ കാർഡ് വിതരണം നടന്നു

മണ്ണാർക്കാട്:  കേരള ജേണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി മാധ്യമപ്രവർത്തകർക്ക്‌ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷ കാർഡിന്റെ വിതരണവും, സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ പ്രഖ്യാപനവും, സഹായധനം കൈമാറലും നടന്നു. മണ്ണാർക്കാട് എംഎൽഎ അഡ്വ: എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് സി എം ഷബീറലി അധ്യക്ഷനായി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം അഡ്വക്കേറ്റ് ഷംസുദ്ദീൻ, എംഎൽഎ, കെ റ്റി ടി സി ചെയർമാൻ പി കെ ശശി, 
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം പുരുഷോത്തമൻ, ഐ ജെ യു  ദേശീയ സമിതി അംഗം ബെന്നി  എന്നിവർ നിർവഹിച്ചു, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോബ് ജോൺ, മദർ കെയർ ഹോസ്പിറ്റൽ ജനറൽ മാനേജർ റിന്റോ തോമസ്,  ഭാരവാഹികളായ കൃഷ്ണദാസ് കൃപ, രാജേഷ് മണ്ണാർക്കാട്, സുബ്രഹ്മണ്യൻ, എന്നിവർ സംസാരിച്ചു, ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ക്ഷീരവകുപ്പിന്റെ മികച്ച റിപ്പോർട്ടിംഗിനുള്ള അവാർഡ് നേടിയ മുജീബ് റഹ്മാൻ നെന്മാറയെ ആദരിച്ചു..
Previous Post Next Post

نموذج الاتصال