ഉണക്കാനിട്ട തുണിയെടുക്കുന്നതിനിടെ അയ കെട്ടിയിരുന്ന കയറില്‍ കുടുങ്ങി; മൂന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

മണ്ണാർക്കാട്:  വീടിന് മുകളില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയ പത്ത് വയസുകാരന്‍ അയ കയറില്‍ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടില്‍ ഷമീറിന്റെ മകന്‍ ആലിഫ് ആണ് മരിച്ചത്. തച്ചമ്പാറ സെന്റ് ഡൊമിനിക് യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. വീടിനുമുകളില്‍ ഉണക്കാനിട്ട തുണിയെടുക്കാന്‍ പോയതായിരുന്നു കുട്ടി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ച് പോയ അമ്മയാണ് കഴുത്തില്‍ കയറും തോര്‍ത്തുമുണ്ടും കുടുങ്ങി നില്‍ക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Previous Post Next Post

نموذج الاتصال