മണ്ണാര്‍ക്കാട്: പയ്യനെടത്ത് തേനീച്ചയാക്രമണത്തില്‍ പത്തോളം പേർക്ക് പരിക്ക്. തീറ്റപ്പുൽ കൃഷി പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഷൈലജ(47), ശാന്ത(57), ചാമി(70), മാധവന്‍(70), ശാന്ത (57), പാഞ്ചാലി, സത്യഭാമ(47), കുറുംബ(63), മാധവി(55) എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പള്ളിക്കുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ചികിത്സതേടി. ഇന്ന് രാവിലെയാണ് സംഭവം, പയ്യനെടം ക്ഷേത്രത്തിന് സമീപത്തായുള്ള പറമ്പില്‍ വെച്ചാണ് കൂത്തേറ്റത്. കൂട്ടത്തോടെ എത്തിയ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പറമ്പില്‍ മേയുകയായിരുന്ന പശുക്കുട്ടിക്കും തേനീച്ചയുടെ കുത്തേറ്റതായി തൊഴിലാളികള്‍ പറഞ്ഞു.
പയ്യനടത്ത് തേനീച്ച ആക്രമണം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
byഅഡ്മിൻ
-
0