ആലുവ: സിനിമ-ടെലിവിഷൻ താരം സുബി സുരേഷ് (41) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സിനിമാല, കുട്ടിപട്ടാളം എന്നീ പരമ്പരകളിലൂടെയാണ് സുബി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.
നിരവധി ടിവി പരിപാടികളില്‍ അവതാരികയായിരുന്നു. കനക സിംഹാസനം, എല്‍സമ്മ എന്ന ആണ്‍കുട്ടി, 101 വെഡ്ഡിംഗ്‌സ്, ഹാപ്പി ഹസ്ബന്റ്‌സ് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.