ഒറ്റപ്പാലത്തുനിന്ന് കാണാതായ എട്ടാംക്ളാസുകാരായ നാല് ആൺകുട്ടികളെ വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. വ്യാഴാഴ്ച മൂന്നു മണിയോടെ ചൈൽഡ്‌ലൈൻ ഉദ്യോഗസ്ഥർ ഒന്നാം പ്ളാറ്റ്ഫോമിൽനിന്ന് കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ പോകാനായിരുന്നു കുട്ടികളുടെ പദ്ധതി.
ശിശുക്ഷേമസമിതി ചെയർമാൻ പി. അബ്ദുൾ നാസറിന്റെ നേതൃത്വത്തിൽ കുട്ടികളെ രാത്രിയോടെ ഒറ്റപ്പാലം പോലീസിന് കൈമാറി. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. കുട്ടികളെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ കയറിയതായും വാളയാറിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ്‍കുട്ടികളെ കണ്ടെത്തിയത്. പോലീസ് വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു