വാഹനാപകടത്തിൽ യുവാവിന് പരിക്ക്

മണ്ണാർക്കാട്: ടൗണിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു.  പെരിമ്പടാരിക്കൽ വീട്ടിൽ പി. ബിജിത്തി (26) നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നെല്ലിപ്പുഴ ഭാഗത്ത് നിന്നും വരികയായിരുന്ന കാറും ബിജിത്ത് ഓടിച്ചിരുന്ന സ്ക്കൂട്ടറും തമ്മിൽ  കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ  ബിജിത്ത് തെറിച്ച് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിജിത്തിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി
Previous Post Next Post

نموذج الاتصال