മണ്ണാർക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. പറമ്പുള്ളിയിൽ താമസിക്കുന്ന കൊല്ലിയിൽ ജോയ് ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.30നാണ് സംഭവം. ജോയ് റബർ ടാപ്പിങ്ങിനായി സ്കൂട്ടറിൽ പോകുമ്പോൾ കട്ടുപന്നി സ്കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണാണ് സാരമായ പരിക്കേറ്റത്. കാട്ടുപന്നിയുടെ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശമാണ് പറമ്പുള്ളി. ടാപ്പിംഗ് ചെയ്തു ഉപജീവനം നടത്തുന്ന ജോയ്ക്ക് അപകടത്തെ തുടർന്ന് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ. ഇതിന് മുൻപും സമാനമായ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇദ്ദേഹത്തെ പോലെ തന്നെ പലരും തലനാരിഴക്കാണ് ജീവഹാനി സംഭവിക്കാതെ രക്ഷപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ കത്തോലിക്കാ കോൺഗ്രസും, KIFA യും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.വനം വകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണാധികാരികളും ഈ പ്രശ്നം പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു
byഅഡ്മിൻ
-
0