അട്ടപ്പാടി ചുരത്തിൽ യുവതി ജീപ്പിൽ പ്രസവിച്ചു

                 പ്രതീകാത്മക ചിത്രം

അട്ടപ്പാടി ചുരത്തിൽ യുവതി ജീപ്പിൽ പ്രസവിച്ചു . കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം.

പ്രസവസമയത്ത് ഭർത്താവ് മരുതനും അമ്മയുമാണ് ജീപ്പിൽ ഒപ്പമുണ്ടായിരുന്നത്. യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ 5 മണിയോടെയായിരുന്നു പ്രസവം. അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യനില തൃപ്തികരമാണ്.
Previous Post Next Post

نموذج الاتصال