അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം

                  പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം. ഷോളയാര്‍ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ 4 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ വെച്ച്‌ ശനിയാഴ്ച വൈകിട്ടായിരുന്നു മരണം. കുഞ്ഞിന്‍റെ അമ്മയായ സുധ അരിവാൾ രോഗിയായിരുന്നു. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്‍റെ തൂക്കം. ഈ വര്‍ഷത്തെ മൂന്നാമത്തെ ശിശുമരണമാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നത്.
Previous Post Next Post

نموذج الاتصال