18ാം ജന്മദിനത്തിൽ രക്തദാനവും, അന്നദാനവും നടത്തി സമൂഹത്തിന് മാതൃകയാവുകയാണ് ഒരു വിദ്യാർത്ഥി

മണ്ണാർക്കാട്: 18ാം ജന്മദിനം ഏതൊരു കുട്ടിക്കും പ്രിയപ്പെട്ടതാണ്, പലരും പല രീതിയിലാണ് അത് ആഘോഷിക്കാറ്. അവരിൽ നിന്നെല്ലാം വിത്യസ്തനാവുകയാണ് മുഹമ്മദ് സ്വാലിഹ് എന്ന മിടു മിടുക്കൻ. തന്റെ 18ാം ജന്മദിനം സ്വാലിഹ് ആഘോഷിച്ചത് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി കൊണ്ടായിരുന്നു. അതിന് പുറമെ തന്റെ ജീവിതത്തിലെ ആദ്യ രക്തദാനവും അന്നേ ദിവസം തന്നെ നിർവ്വഹിക്കുകയും ചെയ്തു. സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുമായി സഹകരിച്ചാണ് സ്വാലിഹ് തന്റെ സ്വപ്നം പൂർത്തീകരിച്ചത്. ഇങ്ങനെയുള്ള സുമനസ്സുകളായ ചെറുപ്പക്കാർ നാളെയുടെ പ്രതീക്ഷകളാണെന്ന് സേവ് മണ്ണാർക്കാട് ഭാരവാഹികൾ പറഞ്ഞു. സ്വാലിഹിന് എല്ലാ ആശംസകളും നേരുന്നതായും ഇത്തരം സൽപ്രവർത്തനങ്ങൾക്ക് എന്നും അവന് പിന്തുണയായി ഉണ്ടാകുമെന്നും അവർ അറിയിച്ചു
സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മയിലെ അംഗമായ  മജീദ് മുഹമ്മദിന്റെ മകനാണ് സ്വാലിഹ് 
Previous Post Next Post

نموذج الاتصال