വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേലൻ തൊടി ആലി മരിച്ചു

മണ്ണാർക്കാട്: പയ്യനടം റോഡിൽ രണ്ട് ദിവസം മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേലൻ തൊടി ആലി (75) അന്തരിച്ചു. ഇരുചക്ര വാഹനം ഇടിച്ചായിരുന്നു അപകടം. ഇഎംഎസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുന്തിപ്പുഴ പാണ്ടിക്കാട് സ്വദേശിയാണ്. ബംഗ്ലാവ് പടിക്ക് സമീപമാണ് അപകടമുണ്ടായത് പള്ളിയിൽ നിന്ന് നിസ്ക്കാരം കഴിഞ്ഞ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടക്ക് പെട്ടെന്ന് തിരിഞ്ഞതിനാലാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. കബറടക്കം കുന്തിപുഴ ജുമാ മസ്ജിദിൽ വൈകീട്ട് നാല് മണിക്ക് നടക്കും

ഭാര്യ: ഫാത്തിമ്മ

മക്കൾ: അബ്ബാസ്, സിദ്ദീഖ്, സുബൈർ, ഇല്ല്യാസ്, ഇബ്രാഹീം. ഖദീജ, ഉമൈബ, ഹസനത്ത്
Previous Post Next Post

نموذج الاتصال