മണ്ണാർക്കാട്: അഖിലേന്ത്യാ കിസാൻ സഭയുടെ മണ്ഡലം കൺവെൻഷൻ നടന്നു. ജില്ലാസെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ. ചന്ദ്രശേഖരൻ അധ്യക്ഷനായി. സിപിഐ ജില്ലാ കമ്മിറ്റി മെംബർമാരായ സി.കെ.അബ്ദുറഹിമാൻ, വി. രവികുമാർ, വികെഎംയു മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി കെ. രവികുമാർ, കിസാൻ സഭ മണ്ഡലം സെക്രട്ടറി പി. മുഹമ്മദാലി, ജില്ലാ കമ്മിറ്റി മെംബർ എ.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ണാർക്കാട് താലൂക്കിൽ കർഷകരെ ബുദ്ധിമുട്ടിലാഴ്ത്തി വന്യജീവികൾ കാടിറങ്ങുന്നത് തടയുന്നതിന് അധികാരികൾ അടിയന്തിര നടപടി കൈ കൊള്ളുക, കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിന് സർക്കാർ ഇടപെടുക തുടങ്ങിയവ കൺവെൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് കർഷകരുടെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചു