വീഡിയോ കാണാം👇
ഇനിയുള്ള അഞ്ചുനാളുകൾ മണ്ണാർക്കാട് പൂരലഹരിയിലമരും. മൂന്നാം പൂരദിനമായ ഇന്നലെ വൈകീട്ട് 6.30നും 7.30നും ഇടയിലാണ് കൊടിയേറ്റ് നടന്നത്. താന്ത്രിക ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.
മൂന്നാം പൂരദിവസമായ ഇന്നലെ രാവിലെ താളമേളങ്ങളുടെയും നാഗസ്വരവാദ്യത്തോടെയുമുള്ള ആറാട്ടെഴുന്നള്ളിപ്പ് നടന്നു. വൈകുന്നേരം കലാമണ്ഡലം പ്രൊഫ. രാമചാക്യാരുടെ ചാക്യാർകൂത്തും
പാലക്കാട് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാഗസ്വര പരിപാടിയും നടന്നു. തുടർന്നായിരുന്നു കൊടിയേറ്റ്. ശേഷം അത്താലൂർ ശിവന്റെ തായമ്പകയും അരങ്ങേറി.