നിർത്തിയിട്ട ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

അഗളി: നിർത്തിയിട്ട ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. 
അട്ടപ്പാടി ട്രൈബൽ കുടുംബശ്രീ ജീവനക്കാരിയായ വിദ്യ. പി (27) ആണ് മരിച്ചത്. മലപ്പുറം തിരൂർ സ്വദേശിയാണ്.  അഗളി താഴെ ഊരിലെ രാമുവിന്റെ ഭാര്യയാണ്.  പാലക്കാട് നിന്ന് ഓട്ടം കഴിഞ്ഞെത്തി നിർത്തി ഡ്രൈവർ പുറത്തേക്ക് പോയപ്പൊൾ  ബൊലേറോ ജീപ്പ് ഉരുണ്ട് കുഴിയിലേക്ക് പതിച്ചാണ് അപകടം. വാഹനത്തിന് അടിയിൽ അകപ്പെട്ട യുവതിയെ ജീവനക്കാർ പുറത്തെടുത്ത് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന സഹ ജീവനക്കാരി രങ്കനാഥപുരം ഊരിലെ അന്നപൂർണ്ണയെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
Previous Post Next Post

نموذج الاتصال