സ്വർണക്കടത്ത് മുതൽ എല്ലാ കേസുകളിലും തെളിഞ്ഞ് വരുന്നത് സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

മണ്ണാർക്കാട്: സ്വർണക്കടത്ത് മുതൽ എല്ലാ കേസുകളിലും തെളിഞ്ഞ് വരുന്നത് സിപിഎം ബിജെപി അവിശുദ്ധ
കൂട്ടുകെട്ടാണെന്ന് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യുഡിഎഫ് ഭരണം ഉണ്ടാകരുതെന്ന് ബിജെപി
ആഗ്രഹിക്കുന്നതായും അദ്ധേഹം പറഞ്ഞു. 
സംസ്ഥാന ഭരണം അഴിമതിയിലും ധൂർത്തിലും മുങ്ങിയിരിക്കുകയാ ണെന്നും, രണ്ട് പ്രളയവും കോവിഡും നേരിട്ട ജനങ്ങൾക്ക് മീതെ നാലായിരം കോടിയുടെ നികുതിയാണ് സർക്കാർ
അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കും. പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തി മുഖ്യമന്ത്രി ഏകാധിപത്യ പാതയിൽ മുന്നോട്ട് പോകുന്നത് നേരിടുക തന്നെ ചെയ്യും. പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചപ്പോൾ കോൺഗ്രസ് അല്ലാതെ മറ്റാരും പ്രതികരിക്കാൻ തയ്യാറായില്ലെന്നും അദ്ധേഹം പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കണമെങ്കിൽ രാഷ്ട്രീയ വിരോധങ്ങൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി അടുത്ത
തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം സൂചിപ്പിച്ചു.  
യൂത്ത് കോൺഗ്രസ് നിയോജക
മണ്ഡലം പ്രസിഡന്റ് ഗിരീഷ്
ഗുപ്ത അധ്യക്ഷനായി. ഡിസിസി
പ്രസിഡന്റ് എ തങ്കപ്പൻ, നേതാക്കളായ സി ചന്ദ്രൻ, പിആർ സുരേഷ്, പി അഹമ്മദ് അഷ്റഫ്, പി സി ബേബി, വി.വി. ഷൗക്കത്തലി, ബാലു, അരുൺകുമാർ പാലക്കുറുശ്ശി, നൗഫൽ
തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കോടതിപ്പടിയിൽ നിന്നും റാലിയും
ഉണ്ടായി.നിരവധി പ്രവർത്തകർ
അണി നിരന്ന റാലി പൊതു
സമ്മേളന നഗരിയായ കുടും
കോംപ്ലക്സിൽ സമാപിച്ചു.
Previous Post Next Post

نموذج الاتصال