തച്ചമ്പാറ: മുള്ളത്തുപാറയിൽ തോക്കും കത്തിയുമായി വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കവർച്ചാ ശ്രമം നടത്തുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി.
ദൃശ്യം👇
പാലക്കാട് പറക്കുന്നം സ്വദേശി ജാഫറലിയാണ് (37) പോലീസ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. വീട്ടിൽ കയറി കത്തിയും, എയർ ഗണ്ണും കാട്ടി ഭീഷണിപ്പെടുത്തി മാല ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ജാഫറലിയെ പിടികൂടി ഇയാളെ സ്ഥലത്തെത്തിയ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളിൽനിന്ന് എയർ ഗൺ, കമ്പിപ്പാര, കത്തി എന്നിവ കണ്ടെടുത്തതായി കല്ലടിക്കോട് പോലീസ് പറഞ്ഞു.