കല്ലടിക്കോട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തച്ചമ്പാറ മീന്വല്ലം പുല്ലാട്ട് വീട്ടില്‍ സഞ്ജു (39) വിനാണ് ആനയുടെ ചവിട്ടേറ്റത്. വനാതിർത്തിയോട് ചേർന്ന സഞ്ജുവിന്റെ വീട് മുറ്റത്തെത്തിയ ആന അവിടെ വെച്ചിരുന്ന റബ്ബർ ഷീറ്റ് അടിക്കുന്ന മെഷീനുകളും മറ്റി തള്ളിയ ശബ്ദം കേട്ട് പുറത്ത് എത്തിയ സഞ്ജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. . തുമ്പിക്കൈ കൊണ്ടു പിടിച്ച് ചവിട്ടിയെന്നാണ് വിവരം. സഞ്ജുവിന് തലക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റു. ആളുകള് ഒച്ചവെച്ചതോടെയാണ് കാട്ടാന പിന്തിരിഞ്ഞ് പോയത്. സഞ്ജുവിനെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ മോട്ടോര്‍ഷെഡും ആന തകര്ത്തു. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി സ്ഥിതിഗതികൾ വിലയിരുത്തി