പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രംഗൻ (65) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കാടിനോട് ചേർന്നുള്ള കശുമാങ്ങ തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. വൈകീട്ട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് രാവിലെ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ ആന ചവിട്ടിക്കൊന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പത്ത് ദിവസത്തിനിടെ അട്ടപ്പാടിയിൽ രണ്ടാമത്തെയാളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു
byഅഡ്മിൻ
-
0