ശ്രീകൃഷ്ണപുരം: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല സമ്മേളനം ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് വൈ നസീറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഷിനോജ് പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ചവർക്കുള്ള ആദരവ് മണ്ണാർക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കുമാരി എസ് അനിതയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള അവാർഡ് മുൻ പ്രസിഡൻറ് ഉമ്മർ കൊളമ്പനും നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി. എം ജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സി.മെമ്പർ അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു
ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നവിദ്യാഭ്യാസ സെമിനാർ മുൻ പ്രസിഡൻറ് എം കെ മുഹമ്മദാലിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കേരള സർവ്വീസ് റൂൾ, സമന്വയ തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടന്നു. ജില്ലാ പ്രസിഡൻറ് കെ പി അബ്ദുൽ മജീദ്, ശ്രീകൃഷ്ണപുരം സ്ക്കൂൾ എച്ച് എം എൻ കെ സീന ആസിസ് ഭീമനാട് (കെപിഎസ് ടി എ ), ടി പി രാഘവ മാസ്റ്റർ( കെ എസ് ടി എ ), .പി ജയരാജൻ മാസ്റ്റർ( എൻ ടി യു), പി സി മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജില്ലാ ട്രഷറർ വിനോദ് നന്ദി പറഞ്ഞു