കേരള ജേർണലിസ്റ്റ് യൂണിയൻ അംഗങ്ങൾക്കുള്ള ഇഫ്താർ കിറ്റ് വിതരണം നടന്നു

കേരള ജേർണലിസ്റ്റ് യൂണിയൻ (KJU) പാലക്കാട്‌ ജില്ല കമ്മിറ്റി ജില്ലയിലെ കെജെയു അംഗങ്ങൾക്ക് നൽകുന്ന ഇഫ്താർ കിറ്റ് വിതരണം കല്ലടിക്കോട്, അട്ടപ്പാടി യൂണിറ്റുകളിൽ നടന്നു.  കല്ലടിക്കോട് യൂണിറ്റിനുള്ള ഇഫ്താർ കിറ്റ് വിതരണം  കെ ജെ യു ജില്ല പ്രസിഡന്റ്‌ സി എം സബീറലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ രാജേഷ് കല്ലടിക്കോട് (മലയാള മനോരമ ) അധ്യക്ഷനായി. മേഖല പ്രസിഡന്റ്‌ കൃഷ്ണദാസ് കൃപ, മണ്ണാർക്കാട് യൂണിറ്റ് പ്രസിഡന്റ്‌ എ.രാജേഷ്, സുജിത് (മാതൃഭൂമി), നിഷാന്ത് (ജന്മഭൂമി ), മാത്യു (ദീപിക ), നിഅമത്തുള്ള(മാധ്യമം )
എന്നിവർ സംസാരിച്ചു.

അട്ടപ്പാടി യൂണിറ്റിനുള്ള കിറ്റ് വിതരണം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം. സാബീറലി അധ്യക്ഷനായി. മണ്ണാർക്കാട മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ, മണ്ണാർക്കാട് യൂണിറ്റ് പ്രസിഡന്റ് എ. രാജേഷ്, അട്ടപ്പാടി യൂണിറ്റിലെ സി.എൻ മണി (ദീപിക), കുമാർ ( മനോരമ), നാസർ (സുപ്രഭാതം), ബഷീർ (മീഡിയ വൺ), വൈശാഖ് (അട്ടപ്പാടി വാർത്തകൾ), മണികണ്ഠൻ (മാതൃഭൂമി) 
എന്നിവർ പങ്കെടുത്തു.
കെ.ജെ. യു അട്ടപ്പാടി യൂണിറ്റിലെ മുതിർന്ന റിപ്പോർട്ടർ സി.എൻ. മണി കിറ്റ് ഏറ്റുവാങ്ങി. തുടർന്ന് അട്ടപ്പാടി അഗളി വഴിയോരം റസ്റ്റേറന്റിൽ മാധ്യമപ്രവർത്തകർക്ക് ഇഫ്താർ വിരുന്നൊരുക്കി.
Previous Post Next Post

نموذج الاتصال