കടമ്പാറയിൽ കർഷകർക്ക് ആശ്വാസം; ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

അട്ടപ്പാടി:  കിഴക്കൻ അട്ടപ്പാടിയിലെ സ്ഥിരം വരൾച്ച ബാധിത മേഖലയായ കടമ്പാറ പ്രദേശത്ത് എം എൽ എ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച വടക്കേ കടമ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നിർവഹിച്ചു. ഷോളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രാമമൂർത്തി അധ്യക്ഷത വഹിച്ചു.10 ഏക്കർ പ്രദേശത്താണ് ഈ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.2 മോട്ടറും, 2 പമ്പ് സെറ്റുകളും 2 ബോർവെല്ലും സ്ഥാപിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.10 ഏക്കറിലുടനീളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ആദിവാസികളും തമിഴ് കുടിയേറ്റക്കാരുമാണ് ഈ മേഖലയിലെ കർഷകർ. ലിഫ്റ്റ് ഇറിഗേഷൻ വന്നതോടുകൂടി ഈ മേഖലയിൽ വാഴ, പച്ചക്കറി കൃഷികൾ ആരംഭിച്ചിട്ടുണ്ട്. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ മരുതി മുരുകൻ മുഖ്യഥിതി ആയിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ഷാജു പെട്ടിക്കൽ, എം സി ഗാന്ധി, എന്നിവരും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാധ, മുൻ മെമ്പർ മരുതി അക്ക, ഊരു മൂപ്പൻ നഞ്ചൻ, കനകരാജ്, കാളിദാസൻ തുടങ്ങിയവരും സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال