കേരള മുസ്‌ലിം ജമാഅത്ത്; സപ്തദിന റമളാൻ പ്രഭാഷണം സമാപിച്ചു

മൈലാംപാടം : 'വിശുദ്ധ ഖുർആൻ ദാർശിനികതയുടെ വെളിച്ചം' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ യൂണിറ്റുകളിൽ നടന്നുവരുന്ന റമളാൻ പ്രഭാഷണത്തിന്റെ ഭാഗമായി മൈലാംപാടം യൂണിറ്റിൽ  നടന്നുവന്നിരുന്ന റമളാൻ പ്രഭാഷണം സമാപിച്ചു. ഇബ്രാഹിം സഖാഫി ചിറക്കൽപടിയുടെ നേതൃത്വത്തിൽ പറവട്ടിപ്പടി മഹല്ലിന്റെ വിവിധ ഭാഗങ്ങളിലായാണ് റമളാൻ പ്രഭാഷണം നടന്നത്. മൈലാപാടം ടൗൺ മസ്ജിദിൽ വച്ച് നടന്ന സമാപന പ്രഭാഷണ വേദി കേരള മുസ്‌ലിം ജമാഅത്ത് മണ്ണാർക്കാട് സോൺ ജനറൽ സെക്രട്ടറി എം എ നാസ്വിർ സഖാഫി പള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. പറവട്ടിപ്പടി മഹല്ല് ഖതീബും മുദരിസുമായ ഇബ്രാഹിം സഖാഫി ചിറക്കൽപടി മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി സിറാജുദ്ദീൻ സഖാഫി പള്ളിക്കുന്ന്, കേരള മുസ്‌ലിം ജമാഅത് സോൺ സെക്രട്ടറിമാരായ അബ്ദുൽ ഖാദർ ഖാസിമി, സൈദലവി മുസ്‌ലിയാർ എന്നിവർ ആശംസകൾ നേർന്നു. അല്ലാഹുവിന്റെ കാരുണ്യം, അല്ലാഹുവിനെ ഭയക്കുക, മയ്യിത്ത് പരിപാലനം, അബ്ദുല്ലാഹിബിനു അബ്ബാസ് (റ), സൂറത്തുൽ ഫാത്തിഹ മഹത്വവും പാരായണ രീതിയും, ആത്മ സംസ്കരണം, ഇമാം അബുൽ ആലിയ (റ), സ്വലാത്തുന്നാരിയ അർത്ഥവും മഹത്വവും തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങളിലാണ് റമളാൻ പ്രഭാഷണങ്ങൾ നടന്നത്. വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടികളിൽ ഫള്ലു റഹ്മാൻ സഖാഫി നൊട്ടമ്മല, അബ്ദുൽ ഹക്കീം സഖാഫി ചീളിപ്പാടം, അസീസ് സഖാഫി ആമ്പാടത്ത്, റഷീദ് ഫൈസി പള്ളിക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال