ചെറുകഥാ സമാഹാരം രണ്ടാം പതിപ്പ് പ്രകാശനം നാളെ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയും പ്രവാസിയുമായ ഷാലി അബൂബക്കര്‍ രചിച്ച മൈസൂര്‍ കല്ല്യാണം ചെറുകഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ നടക്കുമെന്ന് എന്റെ മണ്ണാര്‍ക്കാട് ജനകീയ സാംസ്‌കാരിക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രഭാഷണം,നാടന്‍പാട്ട് ഗാനമേള,മണ്ണാര്‍ക്കാട്ടെ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം മറ്റ് കലാപരിപാടികളും നടക്കും.കെടിഡിസി ചെയര്‍മാന്‍ പി കെ ശശി പുസ്തക പ്രകാശനം നിര്‍വ്വഹിക്കും.ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മജു ഏറ്റുവാങ്ങും.എഴുത്തുകാരനായ സുധാകരന്‍ മണ്ണാര്‍ക്കാട് പുസ്തകം പരിചയപ്പെടുത്തും.സ്വാഗത സംഘം കണ്‍വീനര്‍ പി എന്‍ മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷനാകും.പ്രഭാഷകനും ഗ്രന്ഥകാരനുമായ കെ ഇ എന്‍,എഴുത്തുകാരന്‍ വി ആര്‍ സുധീഷ്,ഹരിതം ബുക്‌സ് എഡിറ്റര്‍ പ്രതാപന്‍ തായാട്ട്,ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം എം ഉണ്ണികൃഷ്ണന്‍,ഗ്രന്ഥകര്‍ത്താവ് ഷാലി അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിക്കും.സ്വാഗത സംഘം ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റിയന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ചന്ദ്രദാസന്‍ മാസ്റ്റര്‍ നന്ദിയും പറയും.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ ടി ആര്‍ സെബാസ്റ്റ്യന്‍,പി എന്‍ മോഹനന്‍ മാസ്റ്റര്‍,എം ചന്ദ്രദാസന്‍ മാസ്റ്റര്‍,ഹസ്സന്‍കോയ, ഷാലി അബൂബക്കര്‍,ജിജി തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال