ഹോമിയോ ഡിസ്പെൻസറി അനുവദിക്കണം; പ്രമേയം പാസാക്കി മണ്ണാർക്കാട് നഗരസഭ

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിൽ ഹോമിയോ ഡിസ്പെൻസറി അനുവദിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന കൗൺസിൽ പാസാക്കി. പകർച്ചവ്യാധി ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ഹോമിയോ വിഭാഗത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നും സ്വകാര്യ ഹോമിയോ ചികിത്സ ചിലവ് സാധാരണക്കാർക്ക് താങ്ങാനാകുന്നില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Previous Post Next Post

نموذج الاتصال