പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കല്ലടിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാലിക്കോട് വലുള്ളി കരിമ്പന്റെ മകന്‍ ദിനേഷ് ബാബു (31) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. തുപ്പനാട് പുഴയുടെ ഒലിപ്പാറ കടവില്‍ ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ദിനേഷ്.  കൂടെയുള്ളവർ കുളികഴിഞ്ഞു വീടെത്തി ഏറെ നേരമായിട്ടും ദിനേഷിനെ കാണാതായതോടെ  നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ മുങ്ങിയനിലയിൽ ദിനേഷിനെ കണ്ടെത്തിയത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഴയില്‍ വലിയ കുഴിയുള്ള ഭാഗത്താണ് അപകടമുണ്ടായത്. 

അമ്മ: രുഗ്മിണി

സഹോദരങ്ങള്‍: മിനിമോള്‍, ദിനുമോള്‍.
Previous Post Next Post

نموذج الاتصال