ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു

മണ്ണാർക്കാട്: ദേശീയപാത കല്ലടിക്കോട് ഇടക്കുർശ്ശിയിൽ കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. കുമരംപുത്തൂർ  മൈലാംപാടം  മാടപ്പാട്ടേൽ  സിജു വർഗീസ് (32) ആണ് മരിച്ചത്.
ഇന്ന്  രാവിലെ 9:30 മണിയോടെ ശിരുവാണി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മരത്തിൽ നിന്നും ഏകദേശം 100 മീറ്റർ മാറിയാണ് കാർ റോഡിലേക്ക് പതിച്ചത്. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.  രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്, അപകടത്തിൽ പരിക്കേറ്റ കാഞ്ഞിരം സ്വദേശിനിയെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് തുടർ ചികിത്സക്കായി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി..
Previous Post Next Post

نموذج الاتصال