മണ്ണാർക്കാട്: ബസ്സിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരത്തിന്റെ ഉടമയെ തിരയുകയാണ് ഇന്നും സിറ്റിസൺ ബസ് ജീവനക്കാർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സിറ്റിസൺ ബസ് കണ്ടക്ടർക്ക് ബസ്സിനകത്ത് നിന്ന് സ്വർണ്ണാഭരണം കളഞ്ഞ് കിട്ടുന്നത്. അന്ന് തന്നെ അദ്ധേഹം ബസ്സിലെ യാത്രക്കാരോട് ഓരോരുത്തരുടെ അടുത്ത് പോയി എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ആ ബസ്സിൽ അപ്പോഴുണ്ടായിരുന്ന ആരുടേയും അല്ല അത് എന്ന് മനസ്സിലാക്കിയ അദ്ധേഹം അത് എടുത്ത് സൂക്ഷിച്ച് വെക്കുകയും, അന്നു തന്നെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടേയും, എഫ് ബിയിലുടേയും സ്വർണാഭരണം കളഞ്ഞ് കിട്ടിയിട്ടുണ്ടെന്ന പ്രചാരണം നടത്തി. അതിലും ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ ബസിനകത്ത് ഇങ്ങനെയൊരു സ്വർണാഭരണം കളഞ്ഞ് കിട്ടിയിട്ടുണ്ടെന്ന സ്റ്റിക്കർ പതിക്കുകയും ചെയ്തിട്ടുണ്ട്.
ഇതു വരെ ആരും അന്വേഷിച്ച് വന്നിട്ടില്ലെന്ന് കണ്ടക്ടർ പറഞ്ഞു. മണ്ണാർക്കാട് - മേലാറ്റൂർ - മഞ്ചേരി റൂട്ടിലോടുന്ന ബസ്സാണ് സിറ്റിസൺ. മേലാറ്റൂരിനും അലനല്ലൂരിനും ഇടയിൽ ആണ് സ്വർണ്ണാഭരണം നഷ്ടമായിട്ടുണ്ടാകുക എന്ന് കണ്ടക്ടർ പറഞ്ഞു. ഇനിയും ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റു മാർഗങ്ങൾ നോക്കണമെന്നും അദ്ധേഹം പറഞ്ഞു. ഇങ്ങനെയുള്ള സത്പ്രവർത്തനങ്ങളിലൂടെ ഏവർക്കും മാതൃകയാവുകയാണ് സിറ്റിസൺ ബസ്സിലെ ജീവനക്കാർ