ജനകീയ പങ്കാളിത്തവുമായി ക്ലീന്‍ തച്ചനാട്ടുകര ക്യാമ്പയിന്‍

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ക്ലീന്‍ തച്ചനാട്ടുകര ക്യാമ്പയിന് തച്ചനാട്ടുകരയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും പ്രധാനറോഡുകളും ജങ്ഷനുകളും ശുചിയാക്കി. വൃത്തിയാക്കിയ ഇടങ്ങളില്‍ ഉള്‍പ്പെടെ മാലിന്യം തള്ളുന്നത് തടയാന്‍ പ്രാദേശിക ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം പറഞ്ഞു. ക്ലീന്‍ തച്ചനാട്ടുകര ക്യാമ്പയിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പിഎം സലീം അധ്യക്ഷയായി. ഹരിതകര്‍മ്മസേന, ജനപ്രതിനിധികള്‍, ആശാപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ അല്‍ഷിഫ നഴ്‌സിങ് കോളജ് എന്‍.എസ്.എസ് യൂണിറ്റ്, ഹില്‍ ടോപ്പ് ക്ലബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال